17 January, 2018 11:21:55 PM


നാഷണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: കേരളാ ടീം കുരുക്ഷേത്രയില്‍ എത്തി




കുരുക്ഷേത്ര: റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടക്കുന്ന 55-ാമത് നാഷണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കേരളാ ടീമും. റോളര്‍, ഇന്‍ലൈന്‍ ഹോക്കി, റോളര്‍ ഡര്‍ബി എന്നീ ഇനങ്ങളില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരങ്ങള്‍ 23ന് സമാപിക്കും. കഴിഞ്ഞ 15ന് കേരളത്തില്‍ നിന്നും പുറപ്പെട്ട ടീം അംഗങ്ങള്‍ ബുധനാഴ്ച കുരുക്ഷേത്രയില്‍ എത്തി. 

സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലും കേരളാ ടീം പങ്കെടുക്കുന്നുണ്ട്. ജമാല്‍ തൊടുപുഴയാണ് സീനിയര്‍ വിഭാഗം ടീം മാനേജര്‍. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളുടെ ടീം മാനേജര്‍ ആന്‍രീവ് പാലായാണ്. കോച്ച് ഡോണ്‍ വെള്ളൂരും സംഘത്തിലുണ്ട്. ജനുവരി 27 മുതല്‍ 31 വരെ തീയതികളില്‍ സ്പീഡ്, ആര്‍ട്ടിസ്റ്റിക്, ഇന്‍ലൈന്‍ ഫ്രീസ്റ്റൈല്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കും







Share this News Now:
  • Google+
Like(s): 350