17 January, 2018 10:43:05 PM


ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​ത്ഭു​ത​മാ​യി പ​തി​ന​ഞ്ചു ​വ​യ​സുകാരി മാ​ർത്ത




മെ​ൽ​ബ​ൺ: പ​തി​ന​ഞ്ചു ​വ​യ​സു ​മാ​ത്രം പ്രാ​യ​മു​ള്ള മാ​ർത്ത കൊ​സ്റ്റ്യൂ​ക് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന് ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​​ക്കു​ന്നു.  യു​ക്രൈ​ൻ താ​രം ഒ​ലി​വി​യ രോ​ഗോ​സ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​ർ​ത്ത ച​രി​ത്ര​മാ​യ​ത്. സ്കോ​ർ: 6-3, 7-5. വി​ജ​യ​ത്തോ​ടെ 1997 നു ​ശേ​ഷം ഒ​രു ഗ്രാ​ൻ​ഡ്സ്ലാ​മി​ൽ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് മാ​ർ​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്.


ലോ​ക റാ​ങ്കിം​ഗി​ൽ 521 ാം സ്ഥാ​നം മാ​ത്ര​മു​ള്ള മാ​ർ​ത്ത നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. മൂ​ന്നാം റൗ​ണ്ടി​ൽ നാ​ട്ടു​കാ​രി​യാ​യ എ​ലി​ന സ്വി​റ്റോ​ളി​ന​യാ​ണ് മാ​ർ​ത്ത​യു​ടെ എ​തി​രാ​ളി. ക്രൊ​യേ​ഷ്യ​യു​ടെ മി​ർ​ജാ​ന ലു​സി​സ് ബ​റോ​ണി​യു​ടെ റി​ക്കാ​ർ​ഡാ​ണ് മാ​ർ​ത്ത മ​റി​ക​ട​ന്ന​ത്. 1997 യു​എ​സ് ഓ​പ്പ​ണി​ലാ​യി​രു​ന്നു ബ​റോ​ണി അ​ദ്ഭു​ത​മാ​യ​ത്. 2017 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ജൂ​ണി​യ​ർ ചാ​മ്പ്യ​നാ​യി​രു​ന്നു മാ​ർ​ത്ത.



Share this News Now:
  • Google+
Like(s): 50