17 January, 2018 08:59:04 PM


കാണാതായ പതിനാലുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍



കൊല്ലം : കാണാതായ പതിനാലുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുരീപ്പള്ളി സ്വദേശിയും കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യുമായ ജിത്തു ജോബിന്‍റെ മൃതദേഹമാണ് വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച മുതലാണ് ജിത്തുവിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ജിത്തുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.


സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തുകയും അമ്മയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജയമോളില്‍ നിന്നുതന്നെയാണ് കൊലപാതക സൂചന ലഭിച്ചത്. മകനെ കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തുകയായിരുന്നെന്നും അമ്മ കുറ്റസമ്മതം നടത്തി.



Share this News Now:
  • Google+
Like(s): 219