11 February, 2016 03:12:43 PM


ഫാര്‍മസിസ്റ്റ് അവധിയായതോടെ മരുന്ന് നല്‍കുന്നതും മെഡിക്കല്‍ ഓഫീസര്‍‍



നിലമ്പൂര്‍ : ചാലിയാര്‍ പ്രാഥമികാരോഗ്യത്തിലെ ഫാര്‍മസിസ്റ്റ് അവധിയിലായതോടെ മരുന്ന് വിതരണത്തിന്‍റെ ചുമതലയും മെഡിക്കല്‍ ഓഫീസറുടെ ചുമലില്‍. സ്റ്റാഫ് നഴിസിന് ഈ ചുമതല കൈമാറാനായിരുന്നു മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിരുന്നത്. 

ആരോഗ്യപരമായ കാര്യങ്ങളില്‍ സ്റ്റാഫ് നഴ്സും അവധിയെടുത്തതോടെ മെഡിക്കല്‍ ഓഫീസര്‍ക്കായി ഫാര്‍മസിസ്റ്റിന്‍റെ ജോലി. ദിവസം 350 ലധികം രോഗികളെത്തുന്നതാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K