16 January, 2018 03:49:18 PM


ഏറ്റുമാനൂർ ഗവ. ഐടിഐയിൽ അഗ്നിബാധ: ഒരേക്കർ സ്ഥലം അഗ്നിക്കിരയായി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ.  ഐടിഐ ക്യാമ്പസിലെ ഗ്രൗണ്ടിനോട് ചേർന്ന് പുല്ലിന് തീപിടിച്ചത് വിദ്യാർത്ഥികളെയും ജീവനക്കാരെയും  പരിഭ്രാന്തരാക്കി.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഐടിഐ കെട്ടിടത്തിന് പിന്നിലുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തെ പുല്ലിനാണ് തീ പടര്‍ന്നത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

നല്ല കാറ്റും ഉണങ്ങിയ പുല്ലും ആയിരുന്നതിനാൽ  തീ പെട്ടെന്ന് പടർന്നു പിടിക്കുകയായിരുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്സുകളിലെ താമസക്കാരും ഐടിഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അര മണിക്കൂറിലേറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ്  തീയണയ്ക്കാന്‍ സാധിച്ചത്.  കോട്ടയത്തു നിന്ന് ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും തീ അണച്ചിരുന്നു.




Share this News Now:
  • Google+
Like(s): 299