16 January, 2018 01:16:46 PM


ഫെബ്രുവരി 1 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്



കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ബസ് ചാര്‍ജ്ജ് വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഫെബ്രുവരി 1 മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നികുതിയടക്കാതെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.


സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമായി നിശ്ചയിക്കുകയും മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, സ്വകാര്യസ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കുക, 140 കിലോമീറ്റര് അധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, അനധികൃത സമാന്തര സര്‍വീസുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസുകളുടെ വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കോഓഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 155