16 January, 2018 01:12:00 PM


ഈ​രാ​റ്റു​പേ​ട്ട-തൊ​ടു​പു​ഴ റൂട്ടിൽ സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്



മേ​ലു​കാ​വ്: സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്നു രാ​വി​ലെ ഒമ്പ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട-തൊ​ടു​പു​ഴ റൂട്ടിൽ കാ​ഞ്ഞി​രം​ക​വ​ല വ​ട​ക്കും​ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം.ഈ​രാ​റ്റു​പേട്ട​യി​ൽ ​നി​ന്ന് തൊ​ടു​പു​ഴ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.റോ​ഡി​ന് വീ​തി​കു​റ​വാ​യ ഇ​വി​ടെ നേ​ര​ത്തെ മി​ക്സിം​ഗ് മെഷീ​ൻ മ​റി​ഞ്ഞ് ലോ​റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. റോ​ഡി​ന്‍റെ വി​തി​ക്കു​റ​വും അ​മി​ത​വേ​ഗ​വു​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.



Share this News Now:
  • Google+
Like(s): 149