16 January, 2018 11:07:24 AM


വര്‍ഷങ്ങളോളം13 കുട്ടികളെ വീട്ടിനുള്ളില്‍ കെട്ടിയിട്ടു; മാതാപിതാക്കള്‍ അറസ്റ്റില്‍



കാലിഫോര്‍ണിയ: സ്വന്തം കുട്ടികളെ പോഷകാഹാരം നല്‍കാതെ വീടിനുള്ളില്‍ കെട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ്​ സംഭവം. 57കാരനായ ഡേവിഡ്​ അലന്‍ ടര്‍പിനും 49കാരി ലൂയിസ്​ അന്ന ടര്‍പിനുമാണ്​ അറസ്​റ്റിലായത്​. ഇവരുടെ 13കുട്ടികളെയാണ് ഇത്തരത്തില്‍ കെട്ടിയിട്ടിരുന്നത്.


പതിമൂന്ന് പേരില്‍ ഒരാളായ 17കാരി വീട്ടില്‍ നിന്ന്​ രക്ഷപ്പെട്ട്​ പുറത്തെത്തി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഈ കുട്ടിയെ കണ്ടാല്‍ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ ഏഴുപേര്‍ മുതിര്‍ന്നവരാണെന്നും ,18 വയസിനും 29നും ഇടയിലുള്ളവരാണ്​ ഇവരെന്നും പൊലീസ് അറിയിച്ചു. കുട്ടികള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പോഷകാഹാരക്കുറവ്​ ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. ​എന്നാല്‍ അറസ്റ്റിലായ മാതാപിതാക്കള്‍ അവരുടെ ഈ പ്രവര്‍ത്തിയ്ക്ക് കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.


ഇത്രയും വര്‍ഷം കുട്ടികളെ കെട്ടിയിട്ടതിന് പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. കുട്ടികള്‍ക്കെതിരെയുള്ള പീഢനകുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 239