16 January, 2018 10:49:07 AM


തലസ്ഥാനത്ത് സംഘര്‍ഷ‍ം ; ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.



തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ്​ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകനായ കാരക്കോണം സ്വദേശി അശ്വിന്​ വെട്ടേറ്റത്. ഡി.വൈ.എഫ്​.​ഐ കാരക്കോണം യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ് അശ്വിന്‍. ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആക്രമണമുണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡി.വൈ.എഫ്​.​ഐ ആരോപിച്ചു.


ഈ സംഭവത്തിനു ശേഷം ഏകദേശം 12 മണിയോടെ തോലടി സ്വദേശി സതികുമാറിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ  സ​തി കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Share this News Now:
  • Google+
Like(s): 238