15 January, 2018 04:02:54 PM


കടയ്ക്കലില്‍ വൃദ്ധയെ മരിച്ച നിലയില്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം: കൊലപാതകമെന്ന് സൂചന



കൊല്ലം: വൃ​ദ്ധ​യെ വീ​ട്ടി​നു​ള്ളി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ക​ട​യ്ക്ക​ല്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പം പു​തൂ​ക്കോ​ണം സീ​താ​ഭ​വ​നി​ല്‍ സീ​താ​മ​ണി (68)യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തിയത്. ക​ഴി​ഞ്ഞ​ ദി​വ​സം ഇ​ള​യ​മ​ക​ള്‍ മാ​താ​വി​നെ അ​ന്വേ​ഷി​ച്ച്‌ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മു​റി​ക്കു​ള്ളി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം​ വ​മി​ച്ചി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് തു​റ​ന്നു ​നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​താ​മ​ണി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.


വി​വ​ര​മ​റി​ഞ്ഞ് ക​ട​യ്ക്ക​ല്‍ പൊലീസും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച സീ​താ​മ​ണി ത​നി​ച്ചായിരുന്നു താ​മ​സം. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ചി​ട്ടി​യും മ​റ്റും നടത്തിവരുകയായിരുന്നു. 


സീതാമണിക്ക് ചി​ല ശ​ത്രു​ക്ക​ളു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ തു​ട​ര്‍​ന്ന് അ​വ​രി​ല്‍ പ​ല​രെ​യും പൊലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സാമ്പത്തിക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള പ​ക​യാ​യി​രി​ക്കാം കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​വ​രു​ടെ മാ​ല​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി മ​ക​ള്‍ പൊലീസി​ന് മൊ​ഴി​ ന​ല്‍​കി​യി​ട്ടു​ണ്ട്. റൂ​റ​ല്‍ എ​സ്പിയു​ടെ നേ​തൃ​ത്വ​തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 159