Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

15 January, 2018 02:44:52 PM


സ്കൂളിലെ മതിലിടിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: രണ്ട് പേർക്കെതിരെ കേസ്



ആലപ്പുഴ: തലവടിയിൽ സ്കൂളിലെ മതിലിടിഞ്ഞ് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. സ്കൂൾ മാനേജർ ഡോ. സനേഷ് മാമൻ സണ്ണിക്കെതിരെയും സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആർ.ഓമനയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ എടത്വാ പോലീസ് കേസെടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച തലവടിയിലെ ചൂട്ടുമാലിൽ എൽ.പി.സ്കൂളിലാണ് ദാരുണമായ സംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാർഥി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്.



Share this News Now:
  • Google+
Like(s): 204