14 January, 2018 09:39:19 PM


റബ്കോയുടെ നവീന സംരംഭം റബ്കോ നിയോ സ്പൈന്‍ മാട്രസ്സ് വിപണിയിലേക്ക്



പാമ്പാടി: റബ്കോയുടെ ഏറ്റവും പുതിയ സംരംഭമായ റബ്കോ നിയോ സ്പൈന്‍ മാട്രസ്സിന്‍റെ വിപണനോദ്ഘാടനം തിങ്കളാഴ്ച നടക്കും . വൈകിട്ട് മൂന്നിന് പാമ്പാടി റബ്കോ കൊയര്‍ മാട്രസ്സ് ഫാക്ടറി അങ്കണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. റബ്കോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ അധ്യക്ഷനായിരിക്കും. റബ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.വി.ഹരിദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. റബ്കോ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ വി. എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.


പാമ്പാടി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്‍റ് ഫിലിപ്പോസ് തോമസ്, വത്സലന്‍ പനോളി, ബിനോയ്, ജോര്‍ജ്ജ് സി കാപ്പന്‍, കെ. എം രാധാകൃഷ്ണന്‍, റജി സഖറിയ, ജേക്കബ് കുര്യന്‍, എ. കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് റബ്കോ കലാസാഹിത്യസമിതി അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.



Share this News Now:
  • Google+
Like(s): 71