11 February, 2016 01:49:48 PM


ആലക്കോട് ജയഗിരിയിൽ യുവതി ഭർത്താവിനെ വെട്ടിക്കൊന്നു

കൊല്ലപ്പെട്ടത് ബാർബർ തൊഴിലാളി


ആലക്കോട്: യുവതി ഭർത്താവിനെ വെട്ടിക്കൊന്നു. ആലക്കോട് സഹകരണ‌ ആശുപത്രിക്ക് സമീപം ജയഗിരിയിൽ താമസിക്കുന്ന വാനുപ്ളാക്കൽ ശശി (54) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശശി ആലക്കോട് ടൗണിൽ അപ്പൂസ് ഹെയ‌ർഡ്രസ് എന്ന ബാർബർ ഷോപ്പ് ഉടമയാണ്.
ഇയാളുടെ ഭാര്യ രമ (45) ആണ് ശശിയെ വെട്ടി കൊലപ്പെടുത്തിയതെന്ന് പറയുന്നു. രമ മനോരോഗത്തിന് ചികിത്സ നടത്തുന്നതായും ബന്ധുക്കൾ പറയുന്നു. കഴുത്തിന് വെട്ടേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശശിയും ഭാര്യയും തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മക്കളായ ശരണ്യയും ശ്രുതിയും ഭർതൃവീടുകളിലാണ് താമസം. സംഭവമറിഞ്ഞ് ആലക്കോട് എസ്.ഐ ടി.വി. അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K