Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

14 January, 2018 10:46:41 AM


ശ്രീജിത്തിന്‍റെ സമരം: ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് പ്രതിഷേധ കൂട്ടായ്മ


തിരുവനന്തപുരം: സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും  സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള  നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്‍റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ട ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 11 മണിക്കാണ് കൂട്ടായ്മ ചേരുക. ​സെക്രട്ടറിയറ്റ് നടയിലെ സമരം 765  ദിവസം​ പിന്നിടുകയാണ്.  അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാ‍ര്‍ കേന്ദ്രത്തിന് കത്തയച്ചു.



Share this News Now:
  • Google+
Like(s): 14