Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 January, 2018 08:53:14 AM


ശബരിമലയിൽ തമ്പടിച്ച് തീർത്ഥാടകർ; മകരവിളക്ക് ഇന്ന്



പത്തനംതിട്ട: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്കിനായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തെത്തിയിട്ടുള്ളത്.ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാവിക സേനയുടെ ഹെലികോപ്ടറുകള്‍ സന്നിധാനത്ത് നിരീക്ഷണപറക്കല്‍ നടത്തി. കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ രണ്ടു ദിവസങ്ങളായി തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പന്തളത്തിന് നിന്ന് യാത്ര തിരിച്ച തിരുവാഭരണ ഘോഷായാത്ര വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് മകരജ്യോതി തെളിയിക്കുക



Share this News Now:
  • Google+
Like(s): 127