14 January, 2018 08:42:47 AM


ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു


Chengannur MLA, K.K. Ramachandran nair


ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ. രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. 2001ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ അന്ന് പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭന ജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി.


രാഷ്ട്രീയത്തിനൊപ്പം കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുള്ള രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 172