Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

13 January, 2018 02:17:54 PM


മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി അഞ്ച് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു



മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്. 32 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്.


കാണാതായവര്‍ക്ക് വേണ്ടി കടലില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിലെ കപ്പലും മുംബൈ തീരത്തുനിന്നുള്ള കപ്പലുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറുകളും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ജൂഹു തീരത്ത് കടലില്‍ ഏഴു പേരുമായി പോയ ഹെലികോപ്ടറും കാണാതായിട്ടുണ്ട്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ഇവിടെ തെരച്ചില്‍ തുടരുകയാണ്.



Share this News Now:
  • Google+
Like(s): 14