Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

13 January, 2018 12:17:40 PM


ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: ഇടനിലക്കാരിയായ ബന്ധു അറസ്റ്റില്‍ആലപ്പുഴ:  പതിനാറുകാരിയെ പ്രലോഭിപ്പിച്ച്‌ മാരാരിക്കുളത്തും എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച്‌ നിരവധി പേര്‍ക്ക് കാഴ്ചവച്ച സംഭവത്തില്‍ ഇടനിലക്കാരി പുന്നപ്ര സ്വദേശി ആതിരയെ (24)  ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരു പൊലീസുകാരന്‍ സസ്പെന്‍ഷനിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വനിതാ എസ്.ഐ ശ്രീദേവിക്ക് മൊഴി നല്കിയിട്ടുണ്ട്. ഇതോടെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ഡിവൈ.എസ്.പി പി.വി ബേബിക്കാണ് അന്വേഷണചുമതല. നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ സീനിയര്‍ സിവിള്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ സ്വദേശി നെല്‍സണ്‍ തോമസിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയനായി സസ്പെന്‍ഡ് ചെയ്തത്. പരാതിയെത്തുടര്‍ന്ന് നെല്‍സനെ കഴിഞ്ഞ നാലിന് കൈനടി പെലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നതായി നാര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി നസിം പറഞ്ഞു. 


പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ പീഡനം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസുകാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. വികലാംഗനായ അച്ഛനും രോഗിയായ അമ്മയും മാത്രമുളള വീട്ടില്‍ സഹായ വാഗ്ദാനം  നല്‍കി എത്തിയ യുവതി സാഹചര്യം മുതലെടുക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്ക്  കാര്യമായ വരുമാനമില്ലാത്തതിനാല്‍ സഹായിക്കാമെന്നേറ്റ ബന്ധു പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും അതിന് വഴങ്ങാത്തതിനാല്‍ പലര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നുമാണ് കേസ്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഈ സ്ത്രീയെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Share this News Now:
  • Google+
Like(s): 49