12 January, 2018 08:48:04 AM


സണ്ണിക്കു പിന്നാലെ പോണ്‍ താരം മിയ മൽക്കോവയും സിനിമയിലെത്തുന്നു; രാംഗോപാല്‍ വര്‍മ ചിത്രത്തില്‍



മുംബൈ: രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രത്തില്‍ പോണ്‍ നായിക മിയ മല്‍ക്കോവ നായിക. സണ്ണി ലിയോണിനുശേഷം ഇതാദ്യമായാണ് മറ്റൊരു പോണ്‍ താരം ഇന്ത്യന്‍ ചലച്ചിത്രലോകത്ത് എത്തുന്നത്. ഗോഡ് സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന് പേരായ ചിത്രത്തിന്റെ ട്രെയിലര്‍ ഈ മാസം 16ന് പുറത്തിറങ്ങും.


ചിത്രത്തേക്കുറിച്ച് മിയ തന്റെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. സണ്ണിക്ക് ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മിയയോടൊത്ത് ജോലി ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. ചിത്രം ഉന്നതമായ ഒരു അനുഭവമാണ് തന്നെ സംബന്ധിച്ച് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



Share this News Now:
  • Google+
Like(s): 142