11 January, 2018 06:14:30 PM


കാസർഗോഡ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് കൈക്കുഞ്ഞ് മരിച്ചു



കാസർഗോഡ്: പാലക്കുന്നിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് കൈക്കുഞ്ഞ് മരിച്ചു. ബേക്കൽ മീത്തൽ സ്വദേശികളായ ഷരീഫ്-ഫസീല ദന്പതികളുടെ എട്ട് മാസം പ്രായമുള്ള മകൻ മുഹമ്മദ് നയാൻ ആണ് മരിച്ചത്. ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു.



Share this News Now:
  • Google+
Like(s): 24