11 January, 2018 06:07:19 PM


കൊംഗോയില്‍ വെള്ളപ്പൊക്കം: 45 പേര്‍ മരിച്ചു, ആയിരങ്ങൾ ദുരിതക്കയത്തില്‍



കിന്‍ഷാസ: ദിവസങ്ങളായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊംഗോയില്‍ വന്‍ വെള്ളപ്പൊക്കം. ഇതേത്തുടര്‍ന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കൊംഗോ (ഡി.ആര്‍.സി) തലസ്ഥാന നഗരിയായ കിന്‍ഷാസയില്‍ ഇതിനകം 45 പേര്‍ മരിച്ചു. 5000 ത്തില്‍ അധികം പേര്‍ക്ക് വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് വീട് നഷ്ടപ്പെടുകയും ചെയ്തു.


ജനുവരി മൂന്നിനാണ് കൊംഗോയില്‍ കനത്ത മഴ തുടങ്ങിയത്. നിരവധി വീടുകള്‍ തകരുകയും മതിലുകള്‍ ഇടിയുകയും ഉരുള്‍പൊട്ടലും ഉണ്ടായി. നഗരത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി.കോളറ രോഗം പരക്കുന്നതിനിടെയാണ് കൊംഗോയെ പ്രളയവും പിടികൂടിയിരിക്കുന്നത്. ജൂലൈ മുതല്‍ പരക്കുന്ന കോളറയെത്തുടര്‍ന്ന് 1190 പേരാണ് മരിച്ചുവീണത്. രാജ്യത്തെ 26 പ്രവിശ്യകളില്‍ 24 പ്രവിശ്യകളിലും കോളറ പിടിപ്പെട്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 262