Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

11 January, 2018 12:06:28 PM


മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകം ; പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് തുടക്കം



എരുമേലി: പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ വ്യാഴാഴ്ച നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളുന്നത്. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ചതിലുള്ള സന്തോഷ പ്രകടനമായ പേട്ടതുള്ളല്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകം കൂടിയാണ്.ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷമാകുമ്പോള്‍ സമൂഹപ്പെരിയോന്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. ഉച്ചക്ക് 12 മണിക്കാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട. പേട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് തുള്ളിയെത്തുന്ന സംഘത്തിന് എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കും.


സംഘത്തിനൊപ്പം വാവരുടെ പ്രതിനിധിയായി ജമാഅത്ത് ഭാരവാഹി പങ്കെടുക്കും. ഉച്ചക്ക് വെള്ളിനക്ഷത്രം ഉദിച്ചശേഷമാണ് ആലങ്ങാട് സംഘത്തിന്‍റെ പേട്ട തുളളല്‍. മുന്‍പ് മഞ്ഞപ്രവിഭാഗവും, കുന്നുകര വിഭാഗവുമായി പേട്ടതുള്ളിയിരുന്ന ആലങ്ങാട് സംഘം ഒരുമിച്ചാണ് പേട്ടതുള്ളുന്നത്.ഉച്ചക്കു ശേഷം 3 മണിക്കാണ് വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ആലങ്ങാട്ട് സംഘം പേട്ട തുള്ളല്‍. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്ന വിശ്വാസമുള്ളതിനാല്‍ ആലങ്ങാട് സംഘം വാവരു പള്ളിയില്‍ കയറില്ല.


ചെറിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് വലിയ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേക്കാണ് പേട്ട തുളളല്‍. പേട്ട തുള്ളലിന് ശേഷം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് പോകും. ഇതോടെ ഈയാണ്ടിലെ പേട്ട തുള്ളലിന് സമാപനമാകും.



Share this News Now:
  • Google+
Like(s): 216