Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 January, 2018 11:56:19 AM


ഇതാണ് മര്യാദക്കാരനായ കള്ളന്‍; മോഷണ മുതല്‍ തിരികെയെത്തിച്ച് കള്ളന്‍ മാതൃകയായി




ആലപ്പുഴ: മോഷണ മുതല്‍ എടുത്ത സ്ഥലത്ത് തിരികെയെത്തിച്ച് കള്ളന്‍ മാതൃകയായി. കഴിഞ്ഞ മൂന്നാം തിയതി രാത്രിയാണ് ചിങ്ങോലി ക്ഷീരോല്‍പാദക സംഘത്തില്‍ നിന്നും 50000 രൂപയോളം വിലവരുന്ന വാര്‍പ്പ് മോഷണം പോയത്. സംഘത്തിലെ വനിതാ യൂണിറ്റ് പാല്‍പേട നിര്‍മ്മിക്കുന്ന വാര്‍പ്പാണിത്. ഗോഡൗണ്‍ കുത്തിത്തുറന്നാണ് വാര്‍പ്പ് കടത്തിയത്. തുടര്‍ന്ന് സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലകുളങ്ങര പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വാര്‍പ്പ് തിരികെ വെച്ച് കള്ളന്‍ കൈകഴുകിയത്.

സ്ഥലത്ത് സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. സമീപത്തുള്ള ആരെങ്കിലും തന്നെയാകും മോഷണത്തിന് പിന്നിലെന്നും, ഇനി വാര്‍പ്പ് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയി വില്‍ക്കുന്നത് എളുപ്പമല്ലാത്തതിനാലുമാകും തിരികെയെത്തിച്ചതെന്ന് കരുതുന്നു. ക്ഷീരോല്‍പ്പാദക സംഘ കെട്ടിടത്തിന്റെ മതില്‍ക്കെട്ടിനകത്ത് കൊണ്ടുവന്നു വെച്ചു നിലയിലാണ് കഴിഞ്ഞ ദിവസം വാര്‍പ്പ് കണ്ടെത്തിയത്. മോഷണ മുതല്‍ തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 172