11 January, 2018 10:44:29 AM


ഫ്രാന്‍സിലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച ; നാ​ല് ദ​ശ​ല​ക്ഷം യൂ​റോ മോഷ്ടിച്ചു



പാ​രീ​സ്: പാ​രീ​സി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ആ​യു​ധ ധാ​രി​ക​ളാ​യ ക​വ​ര്‍​ച്ച​ക്കാ​ര്‍ ജ്വ​ല്ല​റി​യി​ല്‍​നി​ന്നും നാ​ല് ദ​ശ​ല​ക്ഷം യൂ​റോ മോഷ്ടിച്ചു. ഫ്രാ​ന്‍​സി​ന്‍റെ ത​ല​സ്ഥാ​ന​ നഗരത്തിലെ പ്ര​ശ​സ്ത​മാ​യ റി​റ്റ്സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കവര്‍ച്ച നടന്നത്. റി​റ്റ്സ് ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്ന ജ്വ​ല്ല​റി​യു​ടെ ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. ഏ​ക​ദേ​ശം നാ​ല് ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ക​വ​ര്‍​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. പ്ലെ​യ്സ് വെ​ന്‍​ഡോ​മി​ലാ​ണ് ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ റി​റ്റ്സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ഭ​ര​ണ​ങ്ങ​ളും വാ​ച്ചു​ക​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്ത്ര​ങ്ങ​ളും നഷ്ട്പ്പെട്ടിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 32