11 January, 2018 09:20:18 AM


ഡിഷ് ആന്‍റിന സ്ഥാപിക്കാനെത്തി 16കാരിയെ പീഡിപ്പിച്ചു; 31കാരന്‍ പിടിയില്‍



തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഷ് ആന്‍റിന ഒപ്പറേറ്ററെ പാങ്ങോട് പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാലോട് കൊല്ലായില്‍ ചല്ലിമുക്കില്‍ സതീഷി(31)നെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്‍റിന സ്ഥാപിക്കാനെത്തിയ സതീഷ് കുട്ടിയുമായി ചങ്ങാത്തത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.


ഒരാഴ്ച മുന്‍പ് കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ട വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും പാങ്ങോട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാള്‍ പാലോട്, കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Google+
Like(s): 189