11 January, 2018 06:50:21 AM


ഓണ്‍ലൈന്‍ പെണ്‍വാണിഭം: സി.പി.എം. ബ്രാഞ്ചംഗത്തെ പുറത്താക്കി



കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ സി.പി.എം. ബ്രാഞ്ച്‌ അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.കൊല്ലം സ്വദേശിയും എറണാകുളം കാരിക്കാമുറിയിലെ താമസക്കാരനുമായ വി.എസ്‌. രാജേഷിനെയാണു പുറത്താക്കിയത്‌. എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന ബ്രോഡ്‌വേ സെന്‍ട്രല്‍ ബ്രാഞ്ച്‌ അംഗമാണു രാജേഷ്‌. ബ്രാഞ്ച്‌ യോഗമാണു നടപടിയെടുത്തത്‌. പുല്ലേപ്പടി ഐശ്വര്യ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭത്തില്‍ രാജേഷ്‌ ഉള്‍പ്പെടെ 17 പേര്‍ പിടിയിലായിരുന്നു.



Share this News Now:
  • Google+
Like(s): 186