10 January, 2018 04:00:23 PM


കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതില്‍ പാരിതോഷികം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സഭ



മിസോറാം: കുട്ടികളുടെ എണ്ണം കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ രംഗത്ത്. സഭയില്‍ ആളു കുറയുന്നതിനാലാണ് പണം നല്‍കി കുട്ടികളുടെ എണ്ണം കൂട്ടുന്നത് പ്രോത്സാഹിപ്പിക്കാന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.


നിലവില്‍ ക്രിസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ നാലാമത്തിനെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച്‌ പണം ലഭിക്കും. ജനന നിരക്ക് കുറവായതിനാല്‍ മിസോയിലെ ജനസംഖ്യയും കുറവാണ്. അതിനാല്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കാനാണ് ഉദേശിക്കുന്നത്.



Share this News Now:
  • Google+
Like(s): 40