10 January, 2018 03:48:16 PM


ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച



കോഴിക്കോട്: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച ചേരും. ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ പാര്‍ട്ടിയുടെ എം.പിയായി തുടരാനാകില്ല എന്ന നിലപാട് കൈക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു.


ഭാവി രാഷ് ട്രീയ നിലപാടുകള്‍ സംബന്ധിച്ചും നിതീഷുമായി വേര്‍പിരിഞ്ഞ ശരദ് യാദവ് വിഭാഗവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും നാളത്തെ യോഗത്തില്‍ വീരേന്ദ്രകുമാര്‍ അറിയിക്കും.മുന്നണിമാറ്റവും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.



Share this News Now:
  • Google+
Like(s): 211