10 January, 2018 12:34:42 PM


മുഖ്യമന്ത്രിക്ക് പകരം മറ്റാരോ ഫയലില്‍ ഒപ്പിടുന്നുനുണ്ടായിരിക്കാം - ചെന്നിത്തല



കൊച്ചി: മുഖ്യന്ത്രിക്ക് പകരം ഫയലുകളില്‍ മറ്റാരോ ഒപ്പിടുന്നുണ്ടെന്ന് തനിക്ക് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹെലികോപ്ടര്‍ യാത്രക്ക് പണം നല്‍കാനുള്ള ഉത്തരവും ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുന്നത് അപലപനീയമാണ്.


മുഖ്യമന്ത്രിക്ക് മാത്രമാണ് ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. റവന്യൂ മന്ത്രി എന്നൊരാള്‍ കേരളത്തില്‍ ഉള്ളതായി തനിക്കറിയില്ല. മന്ത്രിമാര്‍ തന്നെയുണ്ടോയെന്ന് സംശയമാണ്.

മോദിയും പിണറായിയും മാത്രമല്ല ഒരു പോലെ, കിം ജോങ് ഉന്നും ഈ പട്ടികയിലുണ്ട്. ഇത് ജനയുഗം എഡിറ്റര്‍ വിട്ട് പോയതാണ്. ഒരാളേയും വിശ്വാസമില്ലാത്തത് കൊണ്ടാണ് 32 വകുപ്പുകളും മുഖ്യമന്ത്രി കൈയില്‍ വെച്ചിരിക്കുന്നത്. ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് ഒരാള്‍ ഇത്രയും വകുപ്പ് പിടിച്ച് വെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.




Share this News Now:
  • Google+
Like(s): 41