10 January, 2018 12:25:48 PM


ഐഎച്ച്‌ആര്‍ഡി കേസ്: വി എ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍



തിരുവനന്തപുരം : ഐഎച്ച്‌ആര്‍ഡി നിയമന കേസില്‍ വി എ അരുണ്‍കുമാറിനെ കോടതി കുറ്റമുക്തനാക്കി. തിരുവനന്തപുരം പ്രത്യേക കോടതിയുടേതാണ് വിധി. ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്‍റ്  ഡയറക്ടറായി. വി എസ് അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെയായിരുന്നു കേസ്. 

മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്‍റെ  കാലത്താണ് ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്‍റ്  ഡയറക്ടറായി അരുണ്‍ കുമാറിനെ നിയമിക്കുന്നത്.ആവശ്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍ കുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ് ആരോപണം ഉയരുന്നത്. തുടര്‍ന്ന് വി ഡി സതീശന്‍റെ  നേതൃത്വത്തിലുള്ള നിയമസഭ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പക്ഷേ ഈ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളിക്കളഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയായിരുന്നു .  



Share this News Now:
  • Google+
Like(s): 192