Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

10 January, 2018 11:32:30 AM


ബല്‍റാമിനെതിരേ ചീമുട്ടയേറ്; കൂറ്റനാട് വന്‍സംഘര്‍ഷംപാലക്കാട്: തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരേയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കൂറ്റനാട് വന്‍സംഘര്‍ഷം. എകെജിയെക്കുറിച്ചുള്ള ബല്‍റാമിന്‍റെ വിവാദ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പൊതുപരിപാടിക്ക് എത്തിയ ബല്‍റാമിന് നേര്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. എംഎല്‍എക്കെതിരേ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ചീമുട്ടയേറിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സപിഐഎമ്മുകാരെ നേരിടാന്‍ കോണ്‍ഗ്രസുകാരും സംഘടിച്ചു.


ബല്‍റാമിന്‍റെ വിവാദപരാമര്‍ശമുണ്ടായശേഷം തൃത്താലയിലെ ബല്‍റാമിന്‍റെ ആദ്യപൊതുപരിപാടിയായിരുന്നു കൂറ്റനാട്ട് നടന്നത്. കൂറ്റനാട് ബല്‍റാം പങ്കെടുക്കേണ്ട പൊതുപരിപാടി തുടങ്ങുംമുന്‍പ് തന്നെ സിപിഐഎമ്മുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാരും സ്ഥലത്തുണ്ടായിരുന്നു. സമ്മേളനവേദിയിലേക്ക് ബല്‍റാമിന്‍റെ കാര്‍ എത്തുമ്പോഴേക്ക് സിപിഐഎമ്മുകാര്‍ കാറിന് നേര്‍ക്ക് പ്രതിഷേധമുയര്‍ത്തി എത്തുകയും ചീമുട്ടയെറിയുകയും ചെയ്തു. എംഎല്‍എയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.


ഇതിനിടെ കല്ലേറുണ്ടാകുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ പട്ടാമ്പി എസ്‌ഐ സൂരജ് അടക്കം ഏതാനും പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധം നടന്നെങ്കിലും പരിപാടിയില്‍ ബല്‍റാം പങ്കെടുത്തു. ബല്‍റാമിന് നേര്‍ക്ക് കൈയേറ്റശ്രമമുണ്ടായി. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സംഘം എംഎല്‍എയെ പരിപാടി പെട്ടെന്ന് പൂര്‍ത്തിയാക്കി മടക്കിയയച്ചു.


എകെജിയും സുശീല ഗോപാലനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഫെയ്സ്ബുക്കില്‍ വിടി ബല്‍റാം ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരേ പ്രതിഷേധമുണ്ടായത്. ഇതിനിടെ, പ്രതിഷേധമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ കുറച്ചുദിവസത്തേക്ക് പൊതുപരിപാടി ഒഴിവാക്കണമെന്ന് ബല്‍റാമിനോട് പൊലീസ് നിര്‍ദേശിച്ചിരുന്നു.Share this News Now:
  • Google+
Like(s): 327