10 January, 2018 09:02:57 AM


അനധികൃതനിര്‍മാണം: ശത്രുഘ്‌നന്‍ സിന്‍ഹയുടെ വീട് പൊളിച്ച് നഗരസഭ



മുംബൈ: അനധികൃതനിര്‍മാണം നടത്തിയതിന് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ വീടിന്റെ ഒരു ഭാഗം നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കി. മുംബൈയിലെ ജുഹുവിലുള്ള രാമായണ്‍ എന്ന എട്ടു നില കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളാണ് നഗരസഭ പൊളിച്ചു നീക്കിയത്.


വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ശുചിമുറി, പൂജാ മുറി എന്നിവയാണ് പൊളിച്ചു നീക്കിയത്. പൊളിച്ചു നീക്കുന്നതിനുണ്ടായ ചെലവുകള്‍ ശത്രുഘ്‌നന്‍ സിന്‍ഹയില്‍ നിന്നും ഈടാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.


ജുഹുവില്‍ 2012 ലാണ് സിന്‍ഹ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ പൂജാ മുറിയും ശുചിമുറിയും അനധികൃതമായാണ് സിന്‍ഹ നിര്‍മിച്ചതെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നഗസഭ പൊളിച്ചു നീക്കല്‍ നടപടി സ്വീകരിച്ചത്. പരാതി ലഭിച്ച ഉടന്‍ തന്നെ പൂജാ മുറിയും ശുചിമുറിയും മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.


നോട്ടീയ് നല്‍കിയിട്ടും വീടിന്റെ പ്രസ്തുത ഭാഗങ്ങള്‍ സ്വയം പൊളിച്ചു നീക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാത്തതിനാലാണ് നഗരസഭയുടെ നേതൃത്തില്‍ പൊളിച്ചു മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. പൊളിച്ചു നീക്കുന്നതിന് മുന്‍പും നഗരസഭ സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.


അതേസമയം, നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തിത്തെി. സര്‍ക്കാര്‍ തന്നെ വീടുകളില്‍ ശൗചാലങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നു. എന്നിട്ട് അവര്‍ തന്നെ അത് പൊളിച്ചു നീക്കുന്നു എന്ന് ഹാസ്യ രൂപേണയായിരുന്നു സിന്‍ഹയുടെ പ്രതികരണം



Share this News Now:
  • Google+
Like(s): 81