Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

09 January, 2018 12:20:12 PM


ഷെഫിനെ അടുത്തറിയാമെന്ന് കനകമല ഐഎസ് കേസ് പ്രതികള്‍



തൃശ്ശൂര്‍: ഹാദിയ കേസിലെ അഖില എന്ന ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍റെ തീവ്രവാദബന്ധം സ്ഥിരീകരിക്കുംവിധമുളള മൊഴികള്‍ പുറത്ത്. ഷെഫിന്‍ ജഹാനെതിരേ കനകമല ഐഎസ് പ്രതികള്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഐഎസ് പ്രതികളായ മന്‍സീദ്, സഹ്വാനന്‍ എന്നിവരാണ് ഷെഫിനെ അടുത്തറിയാമെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഇവര്‍ മൊഴി രേഖപ്പെടുത്തി.


പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. കനകമല കേസിലെ പ്രതികളുമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് നേരത്തേ ഷെഫിന്‍ പറഞ്ഞിരുന്നത്. കനകമല കേസിലെ ഒന്നാം പ്രതികളുമായി ഷെഫിന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎയെ നേരത്തേ കണ്ടെത്തിയിരുന്നു. ഐഎസ് ഏജന്‍റുമാരുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഹാദിയ കേസിനെ അത് കാര്യമായി ബാധിച്ചേക്കും.



Share this News Now:
  • Google+
Like(s): 54