Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 January, 2018 12:03:52 PM


സോളാര്‍ : പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു



തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണസംഘമാണ്  തുടരന്വേഷണത്തിന്‍റെ  ഭാഗമായി മൊഴി രേഖപ്പെടുത്തിയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാര്‍ കേസില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലാണ് കെ.സുരേന്ദ്രന്‍ പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് വെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്. സോളാര്‍ തുടരന്വേഷണത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്‍റെ മൊഴിയെടുക്കുന്നത്. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ താന്‍ പുറത്തുപറഞ്ഞില്ല. ഇതിന്‍റെ പേരില്‍ പലരും തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 157