09 January, 2018 11:56:09 AM


കായംകുളത്ത് സപ്ലൈകോ മാർക്കറ്റിൽ മോഷണം; സൂപ്പർ മാർക്കറ്റിന്‍റെ ഷട്ടർ തകത്തു



കായംകുളം :സപ്ലൈകോ സൂപ്പർമാർക്കറ്റിന്‍റെ ഷട്ടർ തകർത്ത് മോഷണം. കായംകുളം റയിൽവേ ജംഗ്ഷന് സമീപമുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിലാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം നടന്നത് . ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയ ശേഷമേ സൂപ്പർമാർക്കറ്റിനുള്ളിൽ കയറി പരിശോധന നടത്തൂ എന്ന് പോലീസ് അറിയിച്ചു.

രാവിലെ ഷട്ടർ പാതി തുറന്ന് കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത് . കായംകുളം ഹെഡ് പോസ്റ്റോഫീസിന് സമീപം പ്രവർത്തിച്ചിരുന്ന സപ്ലൈകോ മാർക്കറ്റ് ഇവിടെ വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച റയിൽവേ ജംഗ്ഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങുകയായിരുന്നു.



Share this News Now:
  • Google+
Like(s): 237