Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

09 January, 2018 10:30:08 AM


നിലമ്പൂരില്‍ ബസ് സ്റ്റോപ്പിലേയ്ക്ക് ലോറി പാഞ്ഞ് കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു



മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് മണിമൂളില്‍ ലോറി പാഞ്ഞ് കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു ബൈക്ക് യാത്രികന്‍െറ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സി.കെ.എച്ച്‌.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കര്‍ണാടകയില്‍ നിന്നും വന്ന കൊപ്ര ലോറിയാണ് അപകടമുണ്ടാക്കിയത്.

മിനി ഒാട്ടോയില്‍ ഇടിച്ച ലോറി ബസിലിടിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. രണ്ടാം പാടം ബസ് സ്റ്റോപ്പില്‍‍ നില്‍ക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. രണ്ട് പോര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.പരിക്കേറ്റവരെ നിലമ്പൂരിലെയും എടക്കരയിലെയും ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 77