09 January, 2018 10:07:32 AM


ഗ്രാനൈറ്റുമായി പോയ ടോറസ് എം.സി റോഡില്‍ മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്



കൊട്ടാരക്കര : എം സി റോഡില്‍ പനവേലിയില്‍ ടോറസ് ലോറി ഗട്ടറില്‍ ചാടിമറിഞ്ഞ്  മൂന്ന് പേര്‍ക്ക് പരിക്ക്.  ഗ്രാനൈറ്റുമായി  തിരുവനന്തപുരം ഭാഗത്തു നിന്നും  വന്ന ടോറസ്   കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. പനവേലിയില്‍ ഇറക്കമിറങ്ങി വരുന്ന വഴി ഗട്ടറില്‍ ചാടിയാണ് അപകടം ഉണ്ടായത്. ഗട്ടറില്‍ ചാടിയ ടോറസ്  പിന്നിലേക്ക് പൊങ്ങി കുത്തി നിയന്ത്രണം വിട്ട് വലതുവശത്തെ ഓടയിലേയ്ക്ക് വീണ് മറിയുകയായിരുന്നെന്ന് സമീപവാസികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.



അപകടത്തില്‍ മലപ്പുറംസ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  നിറയെ ഗ്രാനൈറ്റുമായി  ബാംഗ്ലൂരില്‍ നിന്നും  വന്ന ലോറി തിരുവനന്തപുരത്ത് പകുതി  ഇറക്കിയ ശേഷം കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്നു. ബാക്കിയുള്ള ഗ്രാനൈറ്റ് ലോറിയുടെ പിന്‍ഭാഗത്തായിരുന്നതാണ് വാഹനം പൊങ്ങി കുത്തി മറിയാന്‍ കാരണം. ലോറിയില്‍ നിന്നും ഗ്രാനൈറ്റ് എം സി റോഡില്‍ വീണ് നിരന്നതോടെ  ഗതാഗത തടസവും സൃഷ്ടിച്ചു.



Share this News Now:
  • Google+
Like(s): 266