08 January, 2018 10:36:10 PM


വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടത്



കൊച്ചി : കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് പൊലീസ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അസ്ഥികൂടമെന്നാണ് നിഗമനം.അസ്ഥികൂടത്തിന്‍റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെള്ളി അരഞ്ഞാണവും ലഭിച്ചു. എന്നാല്‍ മൃതദേഹം ആരുടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പൊലീസ് കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തിവരുന്നു. കോണ്‍ക്രീറ്റ് നിറച്ച്‌ അടച്ച നിലയിലാണ് കായലില്‍ നിന്നും വീപ്പ കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളാണ് വീപ്പ കരയിലെത്തിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം വീപ്പയിലേക്കി കോണ്‍ക്രീറ്റ് ഒഴിച്ച്‌ കായലില്‍ തള്ളിയതാണെന്ന് കരുതുന്നു.


നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് വീപ്പ ആദ്യം മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. രണ്ട് മാസം മുമ്പാണ് ഡ്രഡ്ജിംഗിനിടെ വീപ്പ കരയിലെത്തിച്ചത്. മുമ്പും ചാക്കില്‍ കെട്ടിയ നിലയില്‍ നെട്ടൂരില്‍ കായലില്‍ നിന്ന് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതില്‍ അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല.



Share this News Now:
  • Google+
Like(s): 131