08 January, 2018 04:05:44 PM


റോഡിലാകെ പുഴുവരിച്ച മത്സ്യാവശിഷ്ടങ്ങള്‍; ഏറ്റുമാനൂർ നഗരം ദുര്‍ഗന്ധപൂരിതമായി



ഏറ്റുമാനൂര്‍ :   മത്സ്യവുമായി പോയ വാഹനത്തില്‍ നിന്നും പുഴുവരിച്ച മത്സ്യാവശിഷ്ടങ്ങള്‍ റോഡിലേക്ക്  ചിതറി വീണ് നഗരത്തിലാകെ ദുര്‍ഗന്ധം പരന്നു. ഏറ്റുമാനൂരിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പോയ വാഹനത്തില്‍ നിന്നുമാണ്   അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ച് വീണ് യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഏറെ ദുരിതം സൃഷ്ടിച്ചത്.


പുറത്തേക്ക് വീണ അവശിഷ്ടങ്ങള്‍ക്കൊപ്പം പഴകിയ മീനും പുഴുക്കളും ഉണ്ടായിരുന്നു. റോഡിലാകെ പുഴുവരിക്കുകയും ദുർഗന്ധം അസഹ്യമാകുകയും ഈ വഴി യാത്ര ക്ലേശകരമാകുകയും ചെയ്തതോടെ അടുത്തുള്ള വ്യാപാരികൾ നഗരസഭാ അധികൃതരെ വിവരമറിയിച്ചു. ഹെൽത്ത് ഇൻസ്പെകറും സംഘവും സ്ഥലത്ത് പരിശോധന നടത്തി. 



തിങ്കളാഴ്ച  ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. മാര്‍ക്കറ്റില്‍ നിന്നും പോയ വാഹനം  എം സി റോഡിലേയ്ക്ക് ഇറങ്ങുന്ന വഴിയില്‍ ചിറക്കുളത്തിന് സമീപമാണ് മത്സ്യാവശിഷ്ടങ്ങള്‍  വീണത്. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ വാഹനത്തിന് പിന്നാലെ എത്തിയെങ്കിലും പേരൂര്‍ റോഡില്‍ സെമിത്തേരിയോട് ചേര്‍ന്നുള്ള ഒരു പറമ്പില്‍ കയറ്റി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 



Share this News Now:
  • Google+
Like(s): 402