Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

08 January, 2018 01:23:28 PM


നടന്‍ ഉണ്ണി മുകുന്ദന്‍ ഉടന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന



കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്പോള്‍ താരത്തിനെതിരായ തെളിവുകള്‍ പൊലീസിനു ലഭിച്ചുവെന്നും ഇതാണ് അറസ്റ്റ് ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വന്നതെന്നും സൂചനയുണ്ട്. പരാതിക്കാരിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നമുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്.


എന്നാല്‍ യുവതിയുടെ പരാതിയില്‍ പീഡനശ്രമവും ഉള്‍പ്പെടുന്നതിനാല്‍, നടന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി.



Share this News Now:
  • Google+
Like(s): 30