Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

08 January, 2018 11:29:19 AM


ഏറ്റുമാനൂരില്‍ സംഘര്‍ഷം തുടരുന്നു; ബിജെപി ഓഫീസ് കത്തിക്കാന്‍ ശ്രമംഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സെമിനാരി റോഡിലുളള ബി ജെ പി ഓഫീസ് കത്തിക്കാന്‍ ശ്രമം. ആര്‍ എസ് എസ് കാര്യലയത്തിനും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഏറ്റുമാനൂര്‍ ടൗണില്‍ പൊതുസമ്മേളനം നടന്നിരുന്നു. യോഗത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍  സംബന്ധിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജെപി ഓഫീസ് കത്തിച്ചത്.


ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ ഉണ്ടായ സമാനമായ അക്രമം തന്നെയാണ് ബിജെപി ഓഫീസിന് നേരെയും നടന്നിരിക്കുന്നത്. ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ സംഭവം നടന്നതെന്നെറിയില്ല. ഞായറാഴ്ച ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചില്ല. തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തകര്‍ എത്തി ഓഫീസ് തുറന്നപ്പോഴാണ് അക്രമം നടന്നത് അറിയിയുന്നത്. പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് കൊടികളും മറ്റും സൂക്ഷിച്ചിരുന്നത് അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസെത്തി ഓഫീസ് സീല്‍ ചെയ്തു.ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ തെക്കേ നടയിലുള്ള ആര്‍ എസ് എസ്  കാര്യാലയം തീയിട്ട് നശിപ്പിക്കാന്‍ മുമ്പ് ശ്രമം നടന്നിരുന്നു. എസ്എഫ്ഐ - എബിവിപി സംഘട്ടനത്തെ തുടര്‍ന്നായിരുന്നു ഇത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ഏറ്റുമാനൂരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പ്രകടനത്തിനിടെ തവളക്കുഴിയിലും ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലുമുള്ള സിപിഎമ്മിന്‍റെ കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു.


ക്രിസ്തുമസ് ദിനത്തിന്‍റെ തലേന്ന് രാത്രി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്‍റെ തെക്കേനടയിലുള്ള ആര്‍.എസ്.എസ് കാര്യാലയം തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. അഞ്ച് മുറികളുള്ള ലൈന്‍ കെട്ടിടത്തില്‍ ഒരറ്റത്തായിരുന്നു ആര്‍.എസ്.എസ് കാര്യാലയം. ഓഫീസിന്‍റെ തുറന്ന് കിടന്ന ജനലിനുള്ളിലൂടെ മണ്ണെണ്ണയൊഴിച്ചായിരുന്നു തീ കൊളുത്താന്‍ ശ്രമിച്ചത്. തീ ആളിപടര്‍ന്നപ്പോഴേക്കും ഇതേ കെട്ടിടത്തിലെ മറ്റ് മുറികളിലെ താമസക്കാര്‍ എത്തി കെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. 
ഐടിഐയിലെയും ഏറ്റുമാനൂരപ്പന്‍ കോളേജിലെയും എസ്എഫ്ഐ - എബിവിപി പ്രവര്‍ത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ബാക്കിയായാണ് ഏറ്റുമാനൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ  ഐ ടി ഐ യിൽ നിന്നും എത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ഏറ്റുമാനുരപ്പൻ കോളേജിലെ വിദ്യാർത്ഥികളുമായി ഏറ്റുമട്ടുകയായിരുന്നു. അന്ന് ആക്രമണത്തിൽ എബിവിപി പ്രവർത്തകനായ അഖിൽ രാജിന് പരിക്കേറ്റിരുന്നു. കോളേജിലെ സംഘട്ടനത്തെ തുടര്‍ന്ന് പാലാ റോഡിൽ മംഗലം കലുങ്കിനടുത്ത് വെച്ചും ഇരു പാർട്ടികളും ഏറ്റുമുട്ടിയിരുന്നു. അതിനു ശേഷം വൈകിട്ട് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ ആർ എസ് എസ് കാര്യാലയത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവത്രേ. ഓഫീസിലെ  വാതിലുകളും ജനൽ ചില്ലുകളും ഫോട്ടോകളും ആക്രമണത്തിൽ തകർന്നിരുന്നു. Share this News Now:
  • Google+
Like(s): 3786