Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

08 January, 2018 11:19:02 AM


കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി



കൊച്ചി : കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ച ശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് പത്ത് മാസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധിച്ചത്. 





Share this News Now:
  • Google+
Like(s): 28