08 January, 2018 10:29:08 AM


മുംബൈയില്‍ സെഷന്‍സ് കോടതിയില്‍ തീപിടിത്തം



മുംബൈ: തെക്കന്‍ മുംബൈയിലുള്ള സെഷന്‍സ് കോടതിയില്‍ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



Share this News Now:
  • Google+
Like(s): 21