07 January, 2018 01:26:29 PM


ആലപ്പുഴ മണ്ണഞ്ചേരിയില്‍ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് പ​ത്ത​നാ​പു​രം സ്വദേശി മ​രി​ച്ചു

കൊല്ലം: എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ പോ​യി​മ​ട​ങ്ങി​വ​ന്ന കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വ് ക​ല്ലു​വെ​ട്ടാം​കു​ഴി കൊ​മ്പാ​ടി​യി​ല്‍ പ​രേ​ത​നാ​യ ബി​ജു ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ ബി​ബി​ന്‍ .ബി. ​ജോ​ര്‍​ജാ(24)​ണ് മ​രി​ച്ച​ത്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നെ നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കൊ​ണ്ടു​വി​ട്ട​ശേ​ഷം മ​ട​ങ്ങി വ​ര​വെ​യാ​ണ് അ​പ​ക​ടം. ബി​ബി​ന്‍റെ സു​ഹൃ​ത്ത് ക​ല്ലും​ക​ട​വ് ന​ല്ല​വീ​ട്ടി​ല്‍​കു​റ്റി​യി​ല്‍ ജ​യിം​സി​ന്‍റെ മ​ക​ന്‍ ജോ​ഫി​നാ(25)​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. 

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ചാ​യ​ലോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ബി​ന്‍റെ പി​താ​വ് ബി​ജു ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് മ​രി​ച്ച​ത്. പ​ത്ത​നാ​പു​രം പോ​പ്പു​ല​ര്‍ മോ​ട്ടോ​ഴ്സി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ബി​ബി​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം അ​ടൂ​ര്‍ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്:​ജെ​സി, സ​ഹോ​ദ​ര​ന്‍: ജു​ബി​ന്‍.



Share this News Now:
  • Google+
Like(s): 96