07 January, 2018 09:36:53 AM


ദില്ലിയി​ൽ വാ​ഹ​നാ​പ​ക​ടത്തില്‍ നാ​ല് ഭാ​രോ​ദ്വ​ഹ​ന താ​ര​ങ്ങ​ൾ മ​രി​ച്ചു




ദില്ലി: ദില്ലി​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് ഭാ​ര​ദ്വോ​ഹ​ന താ​ര​ങ്ങ​ൾ മ​രി​ച്ചു. ഹ​രി​ഷ്, ടി​ങ്കു, സൂ​ര​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ലാ​മ​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ദില്ലി-​ച​ണ്ഡി​ഗ​ഡ് ഹൈ​വേ​യി​ൽ അ​ലി​പു​രി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത‍​യി​ലാ​യി​രു​ന്ന കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മോ​സ്കോ​യി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ‌ ചാ​മ്പ്യ​നാ​യ സാ​ക്ഷാം യാ​ദ​വ്, ബാ​ലി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഷാ​ലി​മാ​ർ ബാ​ഗി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ര​ങ്ങ​ൾ കാ​റി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് പാ​നി​പ്പ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും മ​ദ്യ​കു​പ്പി​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.



Share this News Now:
  • Google+
Like(s): 222