07 January, 2018 09:36:35 AM


കോ​ഴി​ക്കോ​ട് വി​വാ​ഹ വീ​ട്ടി​ല്‍ പു​ലി​; പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ്



കോ​ഴി​ക്കോ​ട്: വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന​തി​നി​ടെ വീ​ടി​നു സ​മീ​പം പു​ലി​യു​ടെ സാ​ന്നി​ധ്യം. വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നെ​ടു​ത്ത വീ​ഡി​യോ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്. പോ​ലീ​സെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ പ​ള്ളി​ത്താ​ഴ​ത്ത് കോ​ളാ​ട്ട് ര​വി​യു​ടെ വീ​ടി​ന​ടു​ത്താ​ണ് സം​ഭ​വം.

വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ള്‍ സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലി​ട്ടി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ളാ​ണ് ദൃ​ശ്യ​ത്തി​ല്‍ പു​ലി പ​തി​ഞ്ഞ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ട​ന്‍ പോ​ലീ​സി​നെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ക​യും പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​രും വീ​ട്ടി​ല്‍ നി​ന്ന് ത​ത്കാ​ലം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം.



Share this News Now:
  • Google+
Like(s): 208