Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

07 January, 2018 09:36:09 AM


പ്രതിമാസ നഷ്ടം 6.6 കോടി; കൊച്ചി മെട്രോ സര്‍ക്കാര്‍ അലംഭാവത്താൽ കൂപ്പുകുത്തുന്നുകൊച്ചി: കൊച്ചി മെട്രോയിപ്പോള്‍ ഓരോ ദിവസവും നഷ്ടത്തിലേക്കാണ് കുതിക്കുന്നത്. സര്‍ക്കാരിന് ആദ്യമുണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോള്‍ മെട്രോയോടില്ല എന്നാണ് വെളിപ്പെടുന്നത്. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും.


ഇന്ത്യയില്‍ ഒരു മെട്രോയും ടിക്കറ്റ് വരുമാനത്തിലൂടെ ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയ്ക്ക് ആശ്വസിക്കാനുള്ള ഏക കാരണം. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ പിടിച്ചുനില്‍ക്കാറായത്. എന്നാല്‍, മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. സര്‍ക്കാര്‍ . കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മെട്രോ ടൗണ്‍ഷിപ് പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനമായി എന്ന് പറഞ്ഞിട്ട് ഒന്നര വര്‍ഷമായി.


പദ്ധതിക്ക് കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. അപ്പോഴേക്കും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടി മെട്രോ വന്‍ നഷ്ടത്തിലാവും. ഇതര ധനാഗമ മാര്‍ഗത്തിനായി ഡല്‍ഹി മെട്രോ രണ്ട് ഐടി പാര്‍ക്കുകള്‍ നടത്തുന്നുണ്ട്. മറ്റു മെട്രോകളുടെ കണ്‍സല്‍റ്റന്‍സി കരാറിനു പുറമേ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആര്‍സിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബെംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അതതു സര്‍ക്കാരുകള്‍ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്‌റ്റേഷനുകളുടെ മുകള്‍ഭാഗത്തു വന്‍ വ്യാപാര കേന്ദ്രങ്ങളാണു നിലവില്‍ വരുന്നത്.Share this News Now:
  • Google+
Like(s): 300