06 January, 2018 12:47:00 PM


പരിസ്ഥിതിയ്ക്ക് ഹാനികരം; ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം



ലണ്ടന്‍: ഒറ്റ തവണ മാത്രം ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. ഇവ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് പുതിയ നീക്കം. ഇത്തരത്തില്‍ വര്‍ഷം തോറും ബ്രിട്ടനില്‍ രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.


എന്നാല്‍ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതില്‍ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത്തരം കപ്പുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. 



Share this News Now:
  • Google+
Like(s): 202