06 January, 2018 11:46:15 AM


മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം




തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സിന്‍റെ   സ്പെഷ്യല്‍ യൂണിറ്റ് അന്വേഷിക്കുന്നത്.   

മന്ത്രി പദവി ഉപയോഗിച്ച്‌ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി അനധികൃതമായി സര്‍ക്കാരില്‍ നിന്ന് സഹായം കൈപ്പറ്റിയെന്നായിരുന്നു മന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒന്നും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. 28,800 രൂപയ്ക്കു മന്ത്രി കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായുമാണ് മന്ത്രിക്കെതിരായ പരാതിയില്‍ പറയുന്നത്.



Share this News Now:
  • Google+
Like(s): 69