06 January, 2018 11:12:04 AM


നീണ്ടൂര്‍ എസ് കെ വി എസ് സ്കൂളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടുകിട്ടി



കോട്ടയം: നീണ്ടൂര്‍ എസ് കെ വി എസ് സ്കൂളില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടുകിട്ടി. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ ലഭിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ബന്ധു പൂനെയിലുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ലഭിച്ചത്. കുട്ടികളെ കാണാതായതോടെ  മാതാപിതാക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നീണ്ടൂര്‍ സ്വദേശികളായ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇരുവരും.




Share this News Now:
  • Google+
Like(s): 275